Koottil Ninnum Song Lyrics – Thalavattam Movie

Koottil Ninnum Song Lyrics in Malayalam

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെെങ്കിളിയല്ലേ
തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു
നീഹാരം തൂകുന്നു
കതിരൊളികൾ പടരുന്നു
ഇരുളലകൾ അകലുന്നു

പുലർന്നു പുലർന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെെങ്കിളിയല്ലേ
തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ

ഈ വഴിയരികിൽ ഈ തിരുനടയിൽ
ഈ വഴിയരികിൽ ഈ തിരുനടയിൽ
പൊന്നിൻ നുകിൽ തരും ഇളംനിറം വാരിച്ചൂടീ
മഞ്ഞിൻ തുകിൽ പടം
ഇടും സുമതടങ്ങൾ പൂകീ

മരന്ദകണങ്ങളൊഴുക്കി മനസ്സിൽ
കുറിച്ചു തരുന്നു നിൻ സംഗീതം
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെെങ്കിളിയല്ലേ
തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ
(Music)
തേൻ കനിനിരകൾ തേനിതളണികൾ
തേൻ കനിനിരകൾ തേനിതളണികൾ
തെന്നൽ നറും നറും മലർ മണം എങ്ങും വീശീ
കാതിൽ കളം കളം കുളിർ മൃദു സ്വരങ്ങൾ മൂളീ
അനന്തപദങ്ങൾ കടന്നു വന്നണഞ്ഞു
പറഞ്ഞു തരുന്നു നിൻ കിന്നാരം.

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെെങ്കിളിയല്ലേ
തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു
നീഹാരം തൂകുന്നു
കതിരൊളികൾ പടരുന്നു
ഇരുളലകൾ അകലുന്നു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെെങ്കിളിയല്ലേ
തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ

Click here to know where to watch :

Add a Comment

Your email address will not be published. Required fields are marked *